തികവുള്ള മാതൃക

ക്ഷമയുടെ ഏറ്റവും വലിയ അധ്യാപകനാണ്‌ ഏറ്റവും നന്നായി ക്ഷമിക്കേണ്ടി വരുന്നത്.
 
 



നിങ്ങൾക്കെന്തു തോന്നുന്നു... ഒരുപക്ഷെ ആയിരിക്കാം അല്ലെ ..

എന്തായാലും ഒരു ക്രിസ്ത്യാനി ആയി കേരളത്തിൽ ജനിക്കുകയും ഇതുവരെ കാണുകയും കേൾക്കുകയും ചെയ്ത ഭൂമിയിൽ വന്ന ദൈവ പുത്രന്മാരിൽ യേശു ക്രിസ്തുവിനെക്കാൾ അധികം പീഡകൾ സഹിച്ച വ്യക്തി ഇല്ലെന്നു തോന്നുന്നു.


പണ്ടുകാലത്തും ഇന്നത്തെക്കാലത്തും അധ്യാപകരുടെ യോഗ്യത അളക്കാൻ വിദ്യാർത്ഥികൾക്കും ശിഷ്യന്മാർക്കും വലിയ താല്പര്യം ആണ്, അല്ലെങ്കിൽ ഒരുപക്ഷെ അറിയാതെ ചിന്തിച്ചു പോകുന്നതായിരിക്കാം . ഗുരു പഠിപ്പിക്കുന്നത് പോലെ ആണോ ജീവിക്കുന്നത് അല്ലെങ്കിൽ ആ പ്രസംഗകൻ പ്രഘോഷിക്കുന്നപോലെ ആണോ അദ്ദേഹം പെരുമാറുന്നത്. അങ്ങനെ ഒട്ടുമിക്ക വിദ്യാർത്ഥികളും ശിഷ്യന്മാരും ഗുരുക്കന്മാരുടെ ജീവിതം നന്നായി നിരീക്ഷിക്കുന്നുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ അവർക്കു നല്ല മാതൃകകൾ കാണാനുള്ള അവസരം കിട്ടിയിട്ടില്ല.

നമുക്ക് യേശു ക്രിസ്തു തന്റെ ശിഷ്യന്മാർക്കു ക്ഷമയെക്കുറിച്ചു നൽകിയ ചില ഉപദേശങ്ങൾ ഒന്ന് നോക്കാം.

-> ഞാനെന്റെ സഹോദരനോട് ഏഴു പ്രാവശ്യം ക്ഷമിച്ചാൽ മതിയോ എന്ന് ചോദിച്ചപ്പോൾ യേശു പറഞ്ഞു ഏഴല്ല ഏഴു എഴുപതു പ്രാവശ്യം ക്ഷമിക്കണം.
- മത്തായി 18:22
-> അയൽക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വെഷിക്കുക എന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിൻ. നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.
- മത്തായി 5:44
-> ബലിയര്‍പ്പിക്കുന്നതിനെക്കാള്‍ കാരുണ്യം കാണിക്കാന്‍ യേശു ക്രിസ്തു പഠിപ്പിച്ചു.
- മത്തായി 9:13
-> നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ അത് ക്ഷമിക്കുവിൻ.
- മാർക്കോസ് 11:25
അങ്ങനെ എത്ര എത്ര ഉപദേശങ്ങൾ ...
 
 

അതിനെല്ലാം ഒടുവില്‍ ഈ ലോകത്തിലെ വേദനകളില്‍ നിന്നൊഴിഞ്ഞു സുഖമായൊരു ജീവിതം നയിച്ച്‌ മരിച്ചവനല്ല നമ്മുടെ യേശു തമ്പുരാന്‍ എന്ന് നമുക്കറിയാം, പിന്നെയോ ഹെബ്രയരുടെ ലേഖനത്തില്‍ പറയുന്നതുപോലെ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും, അദ്ദേഹം എല്ലാകാര്യങ്ങളിലും നമ്മെ പോലെ പരീക്ഷിക്കപ്പെട്ടതാണ്.

അവിടുന്നനുഭവിച്ച ശാരീരികവും മാനസികവുമായ പീഡകള്‍ നമുക്ക് ചെറുതായി ഒന്ന് ചിന്തിക്കാം, ആ മാതൃക ഒന്നുകൂടെ ഒന്ന് ധ്യാനിക്കാം...

  • അവിടുന്ന് തിരഞ്ഞെടുത്ത് തന്നോട് ചേര്‍ത്ത് നിര്‍ത്തി സ്നേഹിക്കുകയും പഠിപ്പിക്കുകയും ചെയ്ത 12 ശിഷ്യന്മാരിലോരുവനായ യുദാസ് മുപ്പതു വെള്ളിക്കാശിനു വേണ്ടി തന്നെ ഒറ്റിക്കൊടുത്തപ്പോഴും
  • ആദ്യമായി തിരഞ്ഞെടുത്ത പ്രധാനപെട്ട ശിഷ്യന്‍, മൂന്നു വര്‍ഷം തന്റെ കൂടെ നടന്നു താന്‍ ചെയ്ത എല്ലാ അത്ഭുതങ്ങള്‍ കാണുകയും പ്രബോധനങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശിഷ്യന്‍ മൂന്നു പ്രാവശ്യം മറ്റുള്ളവരുടെ മുന്നില്‍ തന്നെ തള്ളിപ്പറഞ്ഞപ്പോഴും
  • റോമന്‍ പടയാളികള്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി ബന്ധനസ്ഥനാക്കി ചാട്ടവാര്‍ കൊണ്ട് നെഞ്ചിലും, പുറത്തും, മുഖത്തും അടിച്ചു പച്ച മാംസവും രക്തവും ചിതറിച്ചപ്പോഴും,
  • യേശു ക്രിസ്തുവില്‍ നിന്ന് അറിവും രോഗശാന്തികളും ധാരാളമായി ലഭിച്ച ജനം മുഴുവന്‍ തന്നെ ക്രൂശിക്കണം എന്ന് നിലവിളിച്ചു പറഞ്ഞപ്പോള്‍ അവരോടും
  • മുഖത്ത് കാര്‍ക്കിച്ചു തുപ്പി, ചെകിട്ടത്തടിച്ചു, മുള്ളുകൊണ്ട് ഒരു കിരീടമുണ്ടാക്കി തലയില്‍ കുത്തിയിറക്കിയവരോടും ,
  • ഭാരമേറിയ കുരിശും തോളിലേറ്റി , രക്തം ചിന്തിക്കൊണ്ടും, പല പ്രാവശ്യം നിലത്തു വീണും, മലമുകളില്‍ വരെ കൊണ്ടുപോയി അവിടെ വച്ച് തന്‍റെ അമ്മയുടെയും ശിഷ്യരുടെയും മറ്റു പ്രിയപ്പെട്ടവരുടെയും മുന്‍പില്‍ വച്ച്, രണ്ടു കള്ളന്മാരുടെ മദ്ധ്യേ അര്‍ദ്ധനഗ്നനായി ക്രൂശിച്ചു അപമാനിച്ചവരോടും

  • കൈകളിലും കാലുകളിലും ഇരുംപാണികള്‍ കൊണ്ട് അടിച്ചു വലിയ പീഡനം നല്കിയവരോടും,
  • കുരിശില്‍ കിടന്നു ദാഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ വിനാഗിരി പഞ്ഞിയില്‍ മുക്കി നല്‍കിയവരോടും
  • ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, സ്വയം രക്ഷിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞു പരിഹസിച്ചവരോടും, ഹൃദയപൂര്‍വം ക്ഷമിച്ചു അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു വലിയ മാതൃക കാട്ടിയ ദൈവപുത്രനാണ്‌ യേശു ക്രിസ്തു. കുരിശില്‍ കിടന്നു തന്‍റെ ആത്മാവിനെ പിതാവിന് സമര്‍പ്പിക്കുന്നതിനു മുന്‍പ് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു

"പിതാവേ അവരോടു ക്ഷമിക്കേണമേ, അവര്‍ ചെയ്യുന്നതെന്തെന്നു അവര്‍ അറിയുന്നില്ല "

- Luke 23:34.



സദ്ഗുരുവിനെ പോലുള്ളവരും പറയുന്നു യേശുവിനെ ദൈവതുല്യനാക്കുന്നതു അദ്ദേഹത്തിന്റെ ഈ പ്രാർത്ഥന ആയിരുന്നു എന്ന്.

പ്രിയപെട്ടവരെ, ഞാൻ മനസിലാക്കുന്നു യേശു ക്രിസ്തു ആണ് ഈ ലോകത്തിലെ ക്ഷമയുടെ ഏറ്റവും വലിയ അദ്ധ്യാപകൻ. അതുപോലെ യേശു ക്രിസ്തുവിനായിരുന്നു ഈ ലോകത്തിൽ ഏറ്റവും നന്നായി ക്ഷമിക്കാനും കഴിഞ്ഞത്.

ശിഷ്യ ഗണങ്ങളെ ! ഇതാ ഇവിടെ തികവുള്ള ഒരേ ഒരു മാതൃക


നമുക്ക് പരി . അമ്മയോട്, യേശുവിന്റെ അമ്മയോട് ചേര്‍ന്നു പ്രാര്‍ത്ഥിക്കാം...

സര്‍വ്വശക്തനും പരിശുദ്ധനും മഹാ കാരുണ്യവാനുമായ ഞങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവേ, കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ അങ്ങയോടു അപേക്ഷിക്കുന്നു. അവിടുത്തെ പ്രിയ പുത്രനെ പോലെ ഭൂമിയില്‍ ഞങ്ങള്‍ക്ക് അവിടുന്നനുവദിക്കുന്ന സഹനങ്ങള്‍ ക്ഷമയോടും കൂടെ സ്വീകരിച്ചു, വേദനിപ്പിക്കുന്നവരോട് ഹൃദയപൂര്‍വം ക്ഷമിക്കാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും, ജീവിതം പൂര്‍ണമായി അങ്ങേക്ക് സമര്‍പ്പിച്ചു എല്ലാ ചെറിയ കാര്യങ്ങളില്‍ പോലും അങ്ങയോടു നന്ദിയുള്ളവരായിരിക്കാനും എപ്പോഴും അവിടുത്തെ ഹിതം അന്വേഷിച്ചു മറ്റുള്ളവരോട് കാരുണ്യം കാണിച്ച് വിശുദ്ധിയില്‍ ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.
ആമേന്‍ .

Comments

Popular posts from this blog

Our world needs People who Can Forgive like this | Isn't it..

WORD TRAP | SON OF MAN'S AMAZING ANSWER